Veliparambu, Kozhikode, Kerala, India info@littlescholar.ind.in
Follow us:

മലയാളി വിദ്യാർത്ഥികളുടെ അന്താരാഷ്ട്ര വിജ്ഞാനോത്സവം

ലോകമെമ്പാടുമുള്ള മലയാളി വിദ്യാർത്ഥികളുടെ വൈജ്ഞാനിക മേഖലയെ വളർത്തുന്നതിനായി സമർപ്പിക്കപ്പെട്ട ഒരു വിജ്ഞാനോത്സവമാണ് ലിറ്റിൽ സ്കോളർ. രണ്ടു പതിറ്റാണ്ടിലേറെയായി പ്രൈമറി, ഹൈസ്കൂൾ വിദ്യാർഥികളുടെ വിദ്യാഭ്യാസ യാത്രയിൽ ഈ വൈജ്ഞാനികോത്സവം കാര്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. ചരിത്രം, കല, കായികം, ശാസ്ത്രം, സാമൂഹിക പഠനം, വിവരസാങ്കേതികവിദ്യ, സമകാലിക വിഷയങ്ങൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന വിഷയങ്ങളിലൂടെ മത്സരബുദ്ധി വളർത്തുകയും മൂല്യങ്ങൾ നൽകുകയും ചെയ്യുന്ന ഉള്ളടക്കം രൂപപ്പെടുത്തിക്കൊണ്ട് ലിറ്റിൽ സ്കോളർ അതിന്റെ പുരോഗമനപരമായ സമീപനം നിലനിർത്തുന്നു. കേവലം വൈജ്ഞാനിക കൈമാറ്റം സുഗമമാക്കുക മാത്രമല്ല, ജ്ഞാനത്തിന്റെ ഒരു തലമുറയെ വളർത്തിയെടുക്കാനും ഇത് ആഗ്രഹിക്കുന്നു.

മലർവാടി ടീൻ ഇന്ത്യ എന്നീ കൂട്ടായ്മകളുമായി കൈ കോർത്ത് മീഡിയവൺ സംഘടിപ്പിക്കുന്ന ലിറ്റിൽ സ്കോളർ 2023 ന് തുടക്കം കുറിച്ചിരിക്കുകയാണ്.സബ് ജൂനിയർ ,ജൂനിയർ, സീനിയർ എന്നീ മൂന്ന് കാറ്റഗറികളിലായി 3 മുതൽ 12 വരെ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാം.ഇന്ത്യയിലും വിദേശ രാജ്യങ്ങളിൽ നിന്നും 225 സെന്ററുകളിലായി ഒരു ലക്ഷം വിദ്യാർത്ഥികൾ പങ്കെടുക്കും.

Read More

നിർദേശങ്ങൾ

രജിസ്ട്രേഷൻ നടപടിക്രമങ്ങൾ പൂർണ്ണമായും പൂർത്തിയാക്കുന്നതിനായുള്ള നിർദേശങ്ങൾ

Procedure

ലിറ്റില്‍ സ്‌കോളര്‍ പരീക്ഷയുടെ വിശദവിരങ്ങള്‍

രജിസ്ട്രേഷൻ

ലോകമെമ്പാടുമുള്ള മലയാളി വിദ്യാർഥികളുടെ വൈജ്ഞാനികോന്നമനം ലക്ഷ്യമിട്ട് 20 വർഷത്തിലേറെയായി സംഘടിപ്പിക്കുന്ന അറിവിന്റെ ഉത്സവമാണ് ലിറ്റിൽ സ്കോളർ.

Read More

പരീക്ഷ

മത്സര ക്ഷമതയും മൂല്യബോധവും ഇഴചേർത്ത് അറിവിനെ ആഘോഷമാക്കുന്ന ഒരു തലമുറയെയാണ് ലിറ്റിൽ സ്കോളർ

Read More

സമ്മാനങ്ങൾ

പുസ്തകങ്ങളിലെ ഔപചാരിക പാഠങ്ങൾക്കപ്പുറം ചരിത്രവും ശാസ്ത്രവും സംസ്കാരവുമെല്ലാമടങ്ങുന്ന അറിവിന്റെ വൈവിധ്യങ്ങളിലേക്ക് കുട്ടികളെ അത് കൈപിടിച്ചുനടത്തി.

Read More