Veliparambu, Kozhikode, Kerala, India info@littlescholar.ind.in
Follow us:

പരീക്ഷ

• പ്രാഥമികതലം, ജില്ലാതലം,സംസ്ഥാനതലം എന്നീ മൂന്ന് ഘട്ടങ്ങളായിട്ടാണ് പരീക്ഷകൾ സംഘടിപ്പിക്കുന്നത്.

• പ്രാഥമികതല മത്സരങ്ങൾ OMR പരീക്ഷയും ജില്ല, സംസ്ഥാനതല മത്സരങ്ങൾ ചോദ്യോത്തര മത്സരവുമായിരിക്കും..

• സംസ്ഥാനതല മത്സരങ്ങൾ ഓൺലൈൻ വഴി ചോദ്യോത്തര മത്സരവുമായിരിക്കും.

• സീനിയർ വിഭാഗം സംസ്ഥാനതല മത്സരങ്ങളിലെ ആദ്യ 8 സ്ഥാനക്കാർക്ക് ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കാം.

• OMR പരീക്ഷകൾ 1 മണിക്കൂർ ആയിരിക്കും.

• OMR പരീക്ഷകളിൽ നീല,കറുപ്പ് മഷിയുള്ള ബോൾ പേനകളാണ് ഉപയോഗിക്കേണ്ടത് , പേനകൾ വിദ്യാർത്ഥികൾ കൊണ്ടുവരേണ്ടതാണ് .

• പരീക്ഷ കേന്ദ്രങ്ങൾ രജിസ്ട്രേഷൻ വേളയിൽ തിരഞ്ഞെടുക്കുന്ന ഏരിയയുടെ പരിധിയിൽ ആയിരിക്കും.രജിസ്ട്രേഷൻ കാലാവധി അവസാനിച്ചതിന് ശേഷമാണു സെന്ററുകൾ പ്രഖ്യാപിക്കുന്നത്.

• പരീക്ഷ സെൻറ്റർ ,സമയം, പരീക്ഷ നിയമാവലികൾ തുടങ്ങിയ വിശദാംശങ്ങൾ ഹാൾ ടിക്കറ്റിൽ ലഭ്യമായിരിക്കും.

• ഒരു സ്കൂളിൽ നിന്നും 100 ൽ അധികം വിദ്യാർത്ഥികൾ ഉണ്ടെങ്കിൽ ആ സ്കൂളുകൾക്ക് സ്വയം പരീക്ഷ കേന്ദ്രമായി മാറാവുന്നതാണ് .അതിനായി മീഡിയവണുമായി ബന്ധപ്പെടാവുന്നതാണ്.

• പ്രാഥമികതല മത്സരങ്ങളിൽ ജില്ലയിലെ ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കുന്ന 50 പേരാണ് ജില്ലാതല മത്സരങ്ങൾക്ക് യോഗ്യത നേടുക.

• ജൂനിയർ, സബ്ജൂനിയർ വിഭാഗത്തിൽ ജില്ലാതല മത്സരങ്ങളിലെ ഒന്നാം സ്ഥാന കാർക്ക് ജില്ലയെ പ്രതിനിതീകരിച് ഓൺലൈൻ വഴി സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാം.

• സീനിയർ വിഭാഗത്തിൽ ജില്ലാതല മത്സരങ്ങളിലെ ഒന്ന് രണ്ട് സ്ഥാനക്കാർ ജില്ലയെ പ്രതിനിതീകരിച് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കും.

• Hall Ticket, previous question paper, Receipt എന്നിവക്കായി പ്രൊഫൈൽ സന്ദർശിക്കേണ്ടതാണ്.

• കൂടുതൽ വിശദാംശങ്ങൾ littlescholar.mediaonetv.in എന്ന ഇ-മെയിൽ വഴി ബന്ധപ്പെടാവുന്നതാണ്.

Read More

നിർദേശങ്ങൾ

രജിസ്ട്രേഷൻ നടപടിക്രമങ്ങൾ പൂർണ്ണമായും പൂർത്തിയാക്കുന്നതിനായുള്ള നിർദേശങ്ങൾ

Procedure

ലിറ്റില്‍ സ്‌കോളര്‍ പരീക്ഷയുടെ വിശദവിരങ്ങള്‍

രജിസ്ട്രേഷൻ

ലോകമെമ്പാടുമുള്ള മലയാളി വിദ്യാർഥികളുടെ വൈജ്ഞാനികോന്നമനം ലക്ഷ്യമിട്ട് 20 വർഷത്തിലേറെയായി സംഘടിപ്പിക്കുന്ന അറിവിന്റെ ഉത്സവമാണ് ലിറ്റിൽ സ്കോളർ.

Read More

പരീക്ഷ

മത്സര ക്ഷമതയും മൂല്യബോധവും ഇഴചേർത്ത് അറിവിനെ ആഘോഷമാക്കുന്ന ഒരു തലമുറയെയാണ് ലിറ്റിൽ സ്കോളർ

Read More

സമ്മാനങ്ങൾ

പുസ്തകങ്ങളിലെ ഔപചാരിക പാഠങ്ങൾക്കപ്പുറം ചരിത്രവും ശാസ്ത്രവും സംസ്കാരവുമെല്ലാമടങ്ങുന്ന അറിവിന്റെ വൈവിധ്യങ്ങളിലേക്ക് കുട്ടികളെ അത് കൈപിടിച്ചുനടത്തി.

Read More